Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pushpagiri

Thrissur

പു​ഷ്പ​ഗി​രി​യി​ൽ വ​സ​ന്തോ​ത്സ​വം നാ​ളെ​മു​ത​ൽ 18 വ​രെ

തൃ​ശൂ​ർ: പൂ​ങ്കു​ന്നം പു​ഷ്പ​ഗി​രി ശ്രീ ​സീ​താ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ​മു​ത​ൽ 18 വ​രെ ഒ​ന്പ​തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ​സ​ന്തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സ​വും വൈ​കീ​ട്ട് 6.30 മു​ത​ൽ അ​തി​വി​പു​ല​മാ​യ സം​ഗീ​ത​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്തു പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന വേ​ദി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്കൊ​ല്ലം വ​സ​ന്തോ​ത്സ​വ​ത്തി​നു ദ​ക്ഷി​ണ​ഭാ​ര​ത​ത്തി​ലെ പ്ര​ശ​സ്ത​രും പ്ര​ഗ​ത്ഭ​രു​മാ​യ ക​ലാ​കാ​ര·​ന്മാ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തും.

വ​സ​ന്തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കീ​ട്ട് 6.15നു ​ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് രാ​ഹു​ൽ വെ​ള്ളാ​ളി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി. 11നു ​ര​ഞ്ജ​നി വ​സു​കി, 12നു ​സ്പൂ​ർ​ത്തി റാ​വു, 14നു ​ബാം​ഗ്ലൂ​ർ ബ്ര​ദേ​ഴ്സ് (എം.​ബി. ഹ​രി​ഹ​ര​ൻ ആ​ൻ​ഡ് എ​സ്. അ​ശോ​ക്), 15ന് ​എ​സ്. മ​ഹ​തി, 16നു ​സി​ദ്ദ് ശ്രീ​രാം, 18നു ​സി​ക്കി​ൾ ഗു​രു​ച​ര​ൻ എ​ന്നി​വ​ർ സം​ഗീ​ത​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും. 13നു ​രാ​ജേ​ഷ് വൈ​ദ്യ​യു​ടെ വീ​ണ​ക്ക​ച്ചേ​രി, 17നു ​സി​നി​മാ​താ​രം റാ​നി​യ റാ​ണ​യു​ടെ ഭ​ര​ത​നാ​ട്യം എ​ന്നി​വ​യു​ണ്ടാ​കും. സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്, ക​ല്യാ​ണ്‍ സി​ൽ​ക്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് സാം​സ്കാ​രി​ക​പ​രി​പാ​ടി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്.

Latest News

Corehub Up